play-sharp-fill
ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; ഇരുപതിലധികം പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസ്

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; ഇരുപതിലധികം പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസ്

സ്വന്തം ലേഖകൻ

മുംബൈ: ജാർഖണ്ഡിലെ ചക്രധർപൂരിന് സമീപം മുംബൈ-ഹൗറ മെയിലിൻ്റെ 18 ഓളം കോച്ചുകൾ പാളം തെറ്റി. പുലര്‍ച്ചെ 3.45ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബൂവിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.18 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ 16 കോച്ചുകളില്‍ യാത്രികരുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാല്‍ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതില്‍ വ്യക്തതയില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി ചക്രദർപൂരിലേക്ക് കൊണ്ടുപോയി.