ജാന്‍വി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തില്‍; നായകനായി റോഷന്‍ മാത്യു .സുധാൻസു സരിയയാണ് സംവിധാനം

ജാന്‍വി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തില്‍; നായകനായി റോഷന്‍ മാത്യു .സുധാൻസു സരിയയാണ് സംവിധാനം

സ്വന്തം ലേഖകൻ

സുധാന്‍സു സരിയ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗുല്‍ഷന്‍ ദേവയ്യയും പ്രധാന കഥാപാത്രമാകുന്നു.

2020ല്‍ ‘ചോക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആലിയ ഭട്ടിനൊപ്പം ‘ഡാര്‍ലിങ്സ്’ എന്ന ചിത്രത്തിലും റോഷന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉലാജ് എന്നാണ് സിനിമയുടെ പേര്. ജംഗ്‌ലി പിക്ചേഴ്സ് ആണ് നിര്‍മാണം. പര്‍വീസ് ഷെയ്ഖ്-സുദാന്‍സു സരിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹന്‍.

രാജേഷ് ടൈലങ്, സച്ചിന്‍ ഖഡേക്കര്‍, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇന്റര്‍നാഷ്നല്‍ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന ചിത്രം മെയ് മാസം ആരംഭിക്കും.