play-sharp-fill
ലഹരിയുടെ ഹബ്ബായി മുണ്ടക്കയം; മുണ്ടക്കയം വഴി വിവിധ പ്രദേശങ്ങളിലേക്കെത്തിക്കുന്നത് കിലോക്കണക്കിന് കഞ്ചാവ്, എത്തിക്കുന്നത് ജോലിക്കായി അതിർത്തി വഴി നടന്നെത്തുന്ന തമിഴ്നാട് സ്വദേശികൾവഴി, അമിത അളവിൽ കഞ്ചാവ് സൂക്ഷിക്കുന്നത് റിസ്കായതിനാൽ രാസലഹരി വിൽപ്പനയിലേക്ക് മാറി, മുണ്ടക്കയത്തെ പെട്ടിക്കടകളില്‍ പരസ്യമായും വിൽപ്പന, ലക്ഷ്യം സ്കൂള്‍, കോളേജ് വിദ്യാർത്ഥികൾ

ലഹരിയുടെ ഹബ്ബായി മുണ്ടക്കയം; മുണ്ടക്കയം വഴി വിവിധ പ്രദേശങ്ങളിലേക്കെത്തിക്കുന്നത് കിലോക്കണക്കിന് കഞ്ചാവ്, എത്തിക്കുന്നത് ജോലിക്കായി അതിർത്തി വഴി നടന്നെത്തുന്ന തമിഴ്നാട് സ്വദേശികൾവഴി, അമിത അളവിൽ കഞ്ചാവ് സൂക്ഷിക്കുന്നത് റിസ്കായതിനാൽ രാസലഹരി വിൽപ്പനയിലേക്ക് മാറി, മുണ്ടക്കയത്തെ പെട്ടിക്കടകളില്‍ പരസ്യമായും വിൽപ്പന, ലക്ഷ്യം സ്കൂള്‍, കോളേജ് വിദ്യാർത്ഥികൾ

മുണ്ടക്കയം: ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം ലഹരിയുടെ ഹബ്ബായി മാറുന്നു. ക്യാരിയേഴ്‌സ് വഴി ദിനംപ്രതി കിലോക്കണക്കിന് കഞ്ചാവാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മുണ്ടക്കയം വഴി വിവിധ പ്രദേശങ്ങളിലേക്കെത്തിക്കുന്നത്.

പ്രധാനമായും കമ്പത്ത് നിന്നാണ് ഇവ എത്തുന്നത്. പോലീസ് – എക്‌സൈസ് പരിശോധന തകൃതിയായി നടക്കുമ്പോഴും മുണ്ടക്കയം ലഹരിക്കടിമപ്പെടുകയാണ്.

കേരള – തമിഴ്നാട് ചെക്ക് പോസ്റ്റില്‍ പരിശോധന ശക്തമാക്കിയതോടെ മൊത്ത വിതരണക്കാർ റൂട്ട് മാറ്റി. പുലർച്ചെ ജോലിക്കായി അതിർത്തി വഴി നടന്നെത്തുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ മുഖേന കുമളിയില്‍ എത്തിക്കുന്നതാണ് രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കളെ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. മലയോരമേഖലയിലെ കോളനികള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്.

പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലും, ബസുകളിലുമാണ് കടത്ത്. ബ്രൗണ്‍ഷുഗർ, എല്‍ എസ് ഡി, തുടങ്ങിയ ലഹരി വസ്തുക്കളും ചെക്ക് പോസ്റ്റുകള്‍ വഴി യഥേഷ്ടം കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു കിലോയില്‍ അധികം കഞ്ചാവുമായി 4 യുവാക്കളെ പോലീസ് പിടികൂടിയതാണ് ഒടുവിലത്തെ സംഭവം.

കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തിയായ മുണ്ടക്കയത്ത് പ്രത്യേക പരിശോധനയ്ക്ക് ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വാഹനപരിശോധനയ്ക്കിടെ രഹസ്യവിവരം കിട്ടുന്ന കേസുകള്‍ മാത്രമാണ് ഇവിടെ പിടിക്കപ്പെടുന്നത്.

മദ്ധ്യകേരളത്തില്‍ എവിടേയ്ക്കും സാധനങ്ങള്‍ എത്തിക്കാം എന്നതാണ് ലഹരിക്കടത്ത് സംഘങ്ങള്‍ മുണ്ടക്കയം ഇടത്താവളമായി തിരഞ്ഞെടുക്കുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡ് അടക്കമുള്ള പ്രദേശങ്ങളിലും വാഹനങ്ങളിലും പരിശോധന നടത്തണമെന്നാണ് ആവശ്യം.

കൂടുതല്‍ പണം ലഭിക്കാൻ അമിത അളവിലുള്ള കഞ്ചാവ് സൂക്ഷിക്കണം. ഇത് റിസ്‌കായതിനാല്‍ കഞ്ചാവ് കച്ചവടക്കാർ കൂട്ടത്തോടെ രാസലഹരി വില്പനയിലേയ്ക്ക് മാറി.

വലിയ അളവ് കഞ്ചാവ് വാഹനങ്ങളില്‍ കടത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് മൂലമാണ് വൻലാഭമുള്ള എം.ഡി.എം.എ പോലുള്ളവയിലേയ്ക്ക് യുവാക്കള്‍ അടുത്തത്. പോക്കറ്റും നിറയും.

”മുണ്ടക്കയത്തെ പെട്ടിക്കടകളില്‍ വരെ നിരോധിത പുകയില ഉത്പന്നങ്ങള്‍ ലഭിക്കും. ചില സ്ഥലങ്ങളില്‍ രഹസ്യമായാണ് വില്‍ക്കുന്നതെങ്കില്‍ ചിലയിടങ്ങളില്‍ യാതൊരു മറയും കൂടാതെയാണ് കച്ചവടം. സ്കൂള്‍, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവർത്തിക്കുന്നത്.