video
play-sharp-fill

യുജിസി അംഗീകൃത ഓൺലൈൻ ബിരുദ- ബിരുദാനന്തര കോഴ്‌സുകളുമായി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

യുജിസി അംഗീകൃത ഓൺലൈൻ ബിരുദ- ബിരുദാനന്തര കോഴ്‌സുകളുമായി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വിദ്യാഭ്യാസ രംഗത്ത് 30 വർഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയിൽ ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നു. കൊമേഴ്‌സ്, മാനെജ്‌മെന്റ് സ്റ്റഡീസ്, ഐടി, ഹുമാനിറ്റീസ് വിഷയങ്ങളിൽ തുടങ്ങുന്ന ബിരുദ, ബിരുദാനന്തര ഓൺലൈൻ കോഴ്‌സുകൾ യുജിസി അംഗീകരിച്ചിട്ടുള്ളതാണ്.

കോവിഡ് മഹാമാരിയും സാങ്കേതിക വിദ്യയുടെ പുരോഗതിയും വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് വെല്ലുവിളിയുയർത്തുന്നതോടൊപ്പം മികച്ച സാധ്യതകൾ കൂടിയാണ് തുറന്നുതന്നിട്ടുള്ളതെന്ന് ജെയിൻ യൂണീവേഴ്‌സിറ്റി ചാൻസ്ലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ സർവകലാശാലകൾ അവലംബിക്കുക വഴി കൂടുതൽ വിദ്യാർത്ഥികളിലേയ്ക്ക്് ലോകനിലവാരത്തിലുള്ള കോഴ്‌സുകളെത്തിക്കാൻ കഴിയും. ഉന്നത കോഴ്‌സുകളിൽ തൊഴിൽ മേഖല ആവശ്യപ്പെടുന്ന തരത്തിൽ ആഗോള നിലവാരത്തിലുള്ള പ്രോഗ്രാമുകൾ നൽകാൻ ജെയിൻ യുണിവേഴ്‌സിറ്റിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്കായി തയാറാക്കുന്ന പ്രോഗ്രാമുകളുടെ മാതൃകയിലാണ് പ്രസ്തുത കോഴ്‌സുകളുടെ സിലബസും രൂപകൽപ്പന ചെയ്തിട്ടുള്ളത്. വ്യവസായ-വാണിജ്യ മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള കരിക്കുലവും നൂതന സാങ്കേതിക വിദ്യയും അനുസരിച്ചുള്ള ഓൺലൈൻ കോഴ്‌സുകൾ നിരവധി തൊഴിലവസരങ്ങളുണ്ടാക്കുന്നതോടൊപ്പം ആഗോളതലത്തിൽ വിവിധ മേഖലകളിലെ നാളത്തെ വിദഗ്ധരെ വാർത്തെടുക്കാനും സാധിക്കുമെന്ന് ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യക്ഷമവും കരുത്തുറ്റതുമായ ലേണിങ് മാനെജ്‌മെന്റ് സിസ്റ്റത്തിലൂടെ (എൽഎംഎസ്) ജെയിൻ യൂണിവേഴ്‌സിറ്റി, സൗകര്യപ്രദവും വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നതുമായ പഠനരീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് വൈസ് ചാൻസലർ ഡോ. രാജ് സിങ് പറഞ്ഞു. വിഡിയോകൾ, സെൽഫ് ലേണിങ് മെറ്റീരിയൽസ്, വെർച്വൽ ലാബുകൾ, അസൈൻമെന്റ്, ക്വിസസ്, ഡിസ്‌കഷൻ ഫോറംസ് എന്നിവയ്‌ക്കൊപ്പം വാരാന്ത്യത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ഫാക്കൽറ്റികളുടെ ലൈവ് ക്ലാസുകളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത സഹായത്തിനും മറ്റു സംശയനിവാരണത്തിനും പ്രോഗ്രാം മാനെജറുടെ സഹായം ലഭിക്കും. ഓൺലൈൻ കോഴ്‌സുകളുടെ പഠന സമയവും മൂല്യവും റെഗുലർ കോഴ്‌സുകൾക്ക് തതുല്യമായിരിക്കും.

അധ്യാപന, പഠന രീതികളിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുള്ള സാഹചര്യത്തിൽ ലേണിങ് മാനെജ്‌മെന്റ് സിസ്റ്റത്തിലൂടെ (എൽഎംഎസ്) യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് സമ്പുഷ്ടമായ പഠനാനുഭവം ഉറപ്പാക്കുന്നു. ഇതിന് പുറമേ വിദ്യാർഥികൾക്ക് വിജയിക്കാനുള്ള 25 പ്രധാന സ്‌കില്ലുകളിലും ലിങ്ക്ഡ് ഇൻ ലേണിങ്ങിൽ അവരുടെ അഭിരുചിക്ക് അനുസരിച്ച് 16,000-ലേറെ കോഴ്‌സുകൾ പഠിക്കാനും ലിങ്ക്ഡ് ഇൻ-ന്റെ സർട്ടിഫിക്കറ്റ് നേടാനും അവസരം ലഭിക്കും. എസ്എച്ച്ആർഎം, ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇസി കൗൺസിൽ, ഐഐബിഎ തുടങ്ങി 2000-ഓളം വരുന്ന വൻകിട ബിസിനസ് ഗ്രൂപ്പുകളിൽ ജോബ് പ്ലേസ്‌മെന്റിനും സാഹചര്യമൊരുക്കും.
എസിസിഎ- യുകെ, സിഐഎംഎ- യുകെ, സിഐഎം- യുകെ, സിഐഐഎസ്- യുകെ, ഐഒഎ- യുകെ, സിഎംഎ- യുഎസ്, സിപിഎ- യുഎസ്എ തുടങ്ങിയ പ്രമുഖ ആഗോള പ്രൊഫഷണൽ ഏജൻസികളുമായി ചേർന്ന് ഓൺലൈൻ ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ യൂണിവേഴ്സിറ്റിയാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി.
കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ചില പേപ്പറുകൾ ഒഴിവാക്കി നൽകുകയോ മേൽപ്പറഞ്ഞ പ്രൊഫഷണൽ ഏജൻസികളിൽ അംഗത്വം നേടാനും അവസരം ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് https://online.jainuniversity.ac.in/ സന്ദർശിക്കുക.