Spread the love

വിവോയുടെ ഉപ ബ്രാന്‍ഡായ ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണിന്റെ ഇന്ത്യയിലെ വരവ് പ്രഖ്യാപിച്ചു. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം, ഐക്യൂ ഇസഡ് 10 ഏപ്രില്‍ 11 ന് ആണ് ഇന്ത്യയില്‍ എത്തുക.

video
play-sharp-fill

2024 മാര്‍ച്ചില്‍ ഇറങ്ങിയ ഐക്യൂ ഇസഡ് 9 5G യേക്കാള്‍ ഒരുപാട് മാറ്റങ്ങള്‍ ഈ പിൻഗാമിക്കുണ്ട്.

ഐക്യൂ ഇസഡ് 10 ന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഭീമന്‍ ബാറ്ററി ശേഷിയാണ്. 7,300mAh ശേഷിയാണ് ബാറ്ററി. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണിലെ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്ബനി അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐക്യൂ ഇസഡ് 9 5G-ക്ക് 5,000mAh ബാറ്ററി ആയിരുന്നു ശേഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

iQOO Z10 ന്റെ വലിയ ബാറ്ററി ഉപയോഗിച്ച്‌, ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബാറ്ററി ലൈഫ് പ്രതീക്ഷിക്കാം. ഇത് ഗെയിമിങ്, സ്ട്രീമിങ് അല്ലെങ്കില്‍ ദിവസം മുഴുവന്‍ വിപുലമായ ഉപയോഗം തുടങ്ങിയവ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ്.