
കോഴിക്കോട്: വടകരയില്‍ 26 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബൈത്തുല്‍ ജദീദ് വീട്ടില്‍ സയ്യിദ് സലിം തങ്ങളുടെ കുഞ്ഞാണ് മരിച്ചത് .
ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ കുഞ്ഞ് മുലപ്പാല്‍ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞ് യാതൊരു ചലനവുമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു . ഉടൻ തന്നെ കുഞ്ഞിനെ വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും, കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







