play-sharp-fill
സംസ്ഥാനത്ത് ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപ്പണി; തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും മാറ്റം; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു;ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹര്‍ഷിത അത്തല്ലൂരിയെ വിജിലന്‍സില്‍ നിയമിച്ചു

സംസ്ഥാനത്ത് ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപ്പണി; തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും മാറ്റം; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു;ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹര്‍ഷിത അത്തല്ലൂരിയെ വിജിലന്‍സില്‍ നിയമിച്ചു

തിരുവനന്തപുരം: ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപ്പണി. തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും മാറ്റം.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജിയായിരുന്ന പി പ്രകാശിനെ ഇന്‍റലിജന്‍സിലേക്ക് മാറ്റി. കൊച്ചി സിറ്റി പൊലീസ് കമ്മീഷന്‍റായ സി എച്ച്‌ നാഗരാജലുവാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണര്‍.

രാജ് പാല്‍മീണയാണ് പുതിയ കോഴിക്കോട് കമ്മീഷണ‍‍ര്‍, കെ ഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹര്‍ഷിത അത്തല്ലൂരിയെ വിജിലന്‍സില്‍ നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐജിയായി സ്ഥാനകയറ്റം ലഭിച്ച നീരജ് കുമാര്‍ ഗുപ്തയെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ഐജിയായ സ്ഥാനകയറ്റം ലഭിച്ച അക്ബറിനെ ട്രാഫിക് ഐജിയായി നിയമിച്ചു, ഹേമലതയാണ് പുതിയ കണ്ണൂര്‍ റൂറല്‍എസ്പി.

അഞ്ച് ഐജിമാര്‍ക്ക് എഡിജിപിമാരായും സ്ഥാനകയറ്റം ലഭിച്ചു. എച്ച്‌ വെങ്കിടേഷിനെ ആംഡ് പൊലിസ് ബറ്റാലിയന്‍ എഡിജിപിയാക്കി. ഗോപേഷ് അഗര്‍വാളിനെ പൊലീസ് അക്കാദമിയിലും ടി വിക്രമിനെ സൈബ‍ര്‍ സുരക്ഷ എഡിജിപിയായും നിയമിച്ചു. സ്ഥാനകയറ്റം ലഭിച്ച മറ്റ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

അതേസമയം, ഐ ജി അനൂപ് ജോണ്‍ കുരുവിളയെ റോയിലേക്ക് നിയമിച്ചു. രഹസ്വാന്വേഷണ വിഭാഗമായ റോയില്‍ ഡയറക്ടറായാണ് നിയമനം.
നിലവില്‍ പൊലീസ് ആസ്ഥാന ഐ ജിയാണ് അനൂപ് ജോണ്‍ കുരുവിള. റോ മേധാവിയായി ഹോര്‍മിസ് തരകന്‍ പോയതിന് ശേഷം റോയില്‍ ഒരു മലയാളി ഓഫീസര്‍ക്ക് ലഭിക്കുന്ന സുപ്രധാന തസ്തികയാണ്.