
തേർഡ് ഐ ബ്യൂറോ
കിളിമാനൂർ: ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ടിലെ ചിത്രത്തിനു ലൈക്ക് ചെയ്ത പതിനാറുകാരിയെ ചാറ്റിങ്ങിലൂടെ വളച്ച് ഓടുന്ന കാറിൽ വച്ചു പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലെയും ടിക്ക് ടോക്കിലെയും അക്കൗണ്ട് വഴിയുണ്ടായ സൗഹൃദമാണ് ഒടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലും പീഡിപ്പിക്കുന്നതിനും എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് മഞ്ചാടിമൂട് കളിയിൽ വീട്ടിൽ ശബരീനാഥി (20)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം അവസാനമാണ് പെൺകുട്ടി ശബരീനാഥിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഒരു ഫോട്ടോയ്ക്കു ലൈക്ക് ചെയ്തത്. ഇതേ തുടർന്നു ശബരീനാഥൻ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്നു, ഇരുവരും ഇൻസ്റ്റഗ്രാം വഴി ചാറ്റിങ്ങും ചെയ്യുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് മാഫിയ സംഘാംഗവും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമാണ് ശബരീനാഥൻ എന്നു പൊലീസ് പറഞ്ഞു. ഇതേ തുടർന്നാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്നു, കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പുറത്തേയ്ക്കു വരാൻ ക്ഷണിച്ച പെൺകുട്ടിയെ സുഹൃത്തിനൊപ്പം എത്തി ഓടുന്ന കാറിൽ വച്ച് പ്രതി ലൈംഗിക പീഡനത്തിനു ഇരയാക്കുകയായിരുന്നു.
പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കിളിമാനൂർ സി.ഐ മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ് .ഐ പ്രജു, എ .എസ് . ഐ സുരേഷ് കുമാർ, രജിത് രാജ്, അജോ ജോർജ് എന്നിവരാണ് ചിറയിൻകീഴ് മഞ്ചാടിമൂട്ടിൽ നിന്നു പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ റിമാൻഡ് ചെയ്തു.