നിസാരമല്ല ഉറക്കമില്ലായ്മ ;  ഉറക്കകുറവ് മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഏറെ ; അറിയാം ആരോഗ്യ പ്രശ്നങ്ങളും പരിഹാരവും

നിസാരമല്ല ഉറക്കമില്ലായ്മ ; ഉറക്കകുറവ് മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഏറെ ; അറിയാം ആരോഗ്യ പ്രശ്നങ്ങളും പരിഹാരവും

സ്വന്തം ലേഖകൻ

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. അതേസമയം, ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കമില്ലാത്തവരാണ് നമ്മളില്‍ പലരും. മാനസികപ്രശ്നങ്ങള്‍ കൊണ്ടും സ്ട്രെസ് കൊണ്ടും എന്തിന് ഫോണിന്റെ അമിത ഉപയോഗം മൂലം പോലും ഉറക്കം നഷ്ടപ്പെടാം. ഉറക്കകുറവ് മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയും ഏറെയാണ്.


ഉറക്കവും മനസ്സും തമ്മില്‍ വളരെയധിതം ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. ജോലിക്ക് പോകുന്നവരില്‍ ആണ് കൂടുതലും ഉറക്കകുറവ് കാണുന്നത്. ഷിഫ്റ്റും മറ്റും ഒക്കെ കാരണം ഉറക്കം കുറയാം. ഒരാള്‍ 7 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ ദിവസേന ഉറങ്ങണമെന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടുതല്‍ കാലം ഉറക്കകുറവ് നിലനിന്നാല്‍ ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്ന് നോക്കാം.

1.ക്ഷീണം, ക്ഷോഭം, പകല്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഉറക്കം എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമാകുന്നു.

2. കൃത്യമായ ഉറക്കം ലഭിക്കാതെ വന്നാല്‍ ശരീരഭാരം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പിന്നീട് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടതായി വരും.

3.രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുകയും നിങ്ങളെ പെട്ടെന്ന് രോഗിയാക്കുകയും ചെയ്യും.

4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുകയും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിനും സാധ്യതകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

5. വിട്ടുമാറാത്ത ശരീര വേദന ഉണ്ടാക്കുന്നു.

6. വിഷാദം, ഉത്കണ്ഠ എന്നിവ ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

7. ഏകാഗ്രത നഷ്ടപ്പെടാന്‍ കാരണമാകുന്നു.

8. വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട് ഇതുമൂലം ഡ്രൈവിംഗ് അപകടകരമാക്കുന്നു.

ഉറക്കക്കുറവ് പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ നമുക്ക് പരിചയപ്പെടാം;

1) ലൈറ്റ് തെറാപ്പി

മിക്കവരും ഉറക്കകുറവ് പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ഒരു വഴിയാണിത്. കൂടുതല്‍ സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തില്‍ മെലാടോണിന്റെ ഉത്പാദനം വധിപ്പിക്കും. നമ്മുടെ ഉറക്ക ചക്രം സാധാരണ നിലയില്‍ ആക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് മെലാടോണിന്‍. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ അര മണിക്കൂര്‍ നടക്കുന്നതും നല്ലതാണ്.

2) ധ്യാനം

സ്ഥിരമായി ധ്യാനിക്കുന്നത് ശ്വസനത്തിന്റെ വേഗം കുറച്ചും സ്ട്രെസ് ഹോര്‍മോണിന്റെ അളവുകള്‍ കുറച്ചും ഉറങ്ങാന്‍ സഹായിക്കും. മനസ് ശാന്തമാക്കാനും, പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും ധ്യാനം സഹായിക്കും. ഇത് ഉറക്കമില്ലായ്മ ഇല്ലാതാക്കാനും സഹായിക്കും.

3) മദ്യപാനം, കഫീന്‍ എന്നിവ ഒഴിവാക്കുക

കഫീനും നിക്കോട്ടിനും ഉള്ളില്‍ ചെല്ലുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. കോഫി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയിലൊക്കെ കഫീനിന്റെ അളവുണ്ട്. ചോക്ലേറ്റ് കഴിക്കുന്നതും ഉറക്കകുറവിന് കാരണമാകാറുണ്ട്. ഇത് പോലെ തന്നെ മദ്യം കഴിക്കുന്നത് നമ്മെ ഉറങ്ങുന്നതില്‍ നിന്നും തടയും.

4) മധുരം കഴിക്കുന്നത് കുറയ്ക്കുക

മധുരം കഴിക്കുന്നത് നമ്മുക്ക് പെട്ടന്ന് എനര്‍ജി തരുമെങ്കിലും ബ്ലഡിലെ ഷുഗറിന്റെ അളവില്‍ വ്യത്യാസ്സം കൊണ്ട് വരും. രാത്രിയില്‍ ബ്ലഡിലെ ഷുഗറിന്റെ അളവ് കുറഞ്ഞാല്‍ ഉറക്കകുറവിന് കാരണമാകും.

5) കമോമൈല്‍ ടി

കമോമൈല്‍ ടി ദഹനം സുഗമമാക്കുകയും, ടെന്‍ഷനും, സ്‌ട്രെസും, ഉത്കണ്ഠയും കുറച്ച്‌ ഇന്സോമിനിയ പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ ഉറങ്ങുന്നതിന് തൊട്ട് മുമ്ബോ ഉറക്കത്തിനിടയില്‍ എഴുന്നേറ്റോ കമോമൈല്‍ ടി കുടിക്കരുത്. അത് വിപരീതഫലം ചെയ്യും.