പരുക്ക്; പ്രസിദ്ധ് കൃഷ്ണ ന്യൂസീലൻഡിനെതിരെ കളിക്കില്ല
ന്യൂസിലാൻഡിനെതിരായ ചതുർദിന പരമ്പരയിൽ നിന്ന് പേസർ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി. പരിക്ക് കാരണമാണ് താരത്തെ പുറത്താക്കിയത്. ഇന്നലെ ആരംഭിച്ച ആദ്യ മത്സരത്തിൽ അദ്ദേഹം കളിച്ചില്ല. പ്രസിദ്ധിന് ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് എ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന നിലയിലാണ്. 93 റൺസെടുത്ത് പുറത്താകാതെ നിന്ന ജോ കാർട്ടറാണ് ന്യൂസിലൻഡ് എ നിരയിൽ തിളങ്ങിയത്. ഇന്ത്യ എ ടീമിനു വേണ്ടി ബംഗാളിന്‍റെ മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Third Eye News K
0