Spread the love

തിരുവനന്തപുരം: എകെജി സെന്ററില്‍ ചെന്ന് കയറിയത് തന്റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍.

video
play-sharp-fill

രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം തന്റെ ഒപ്പം ഉണ്ടായിരുന്നതെന്നും താന്‍ ബിജെപി പൂര്‍ണ്ണമായി ഉപേക്ഷിച്ചു പോയതല്ലെന്നും അന്ന് സംഭവിച്ചത് ഒരു ചെറിയ അബദ്ധം മാത്രമാണെന്നും രാജസേനന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ സിനിമാ കൂട്ടായ്മയായ സിനിഫൈലിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ബിജെപി വിട്ടതല്ല. അത് ചെറിയൊരു അബദ്ധം പറ്റിയതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് എകെജി സെന്ററില്‍ ചെന്ന് കയറി എന്നുള്ളത്. എന്നെ ചിലര്‍ വിളിച്ചുകൊണ്ടുപോയി. എന്തൊക്കെയോ ആയിരുന്നു. എനിക്ക് അതെല്ലാം പുറത്ത് പറയാന്‍ പറ്റില്ല.

തിരിച്ച്‌ ഇറങ്ങിയപ്പോള്‍ എന്നെ ഞെട്ടിക്കുന്ന രീതിയില്‍ പത്തിരുപത് ചാനലുകള്‍ ഉണ്ടായിരുന്നു അവിടെ. ആ ചാനലുകളില്‍ വന്ന വാര്‍ത്തകളാണ് എന്നെ കമ്യൂണിസ്റ്റുകാരന്‍ ആക്കിയത്. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം എന്റെ മുകളില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ദേശീയതയുടെ കൂടെത്തന്നെയാണ്. ബിജെപിയുടെ കൂടെത്തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല”, രാജസേനന്റെ വാക്കുകള്‍.