
കാന്‍ബറ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് കാന്‍ബറയിലെ മാനുക ഓവലില്‍ തുടക്കമാകും.
ഏകദിന പരമ്പരയിലെ തോല്‍വി മറികടക്കാനും ലോക ചാമ്പ്യന്മാരെന്ന പദവിയുടെ ശക്തി വീണ്ടും തെളിയിക്കാനുമാണ് ഇന്ത്യ ഇറങ്ങുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ വിലയിരുത്താനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ യുവ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയാണ് ഇത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45ന് മത്സരം ആരംഭിക്കും. ഇന്ത്യയിലെ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്, ജിയോ ഹോട്ട്‌സ്റ്റാർ എന്നിവയില്‍ തത്സമയം മത്സരം കാണാം. ഏകദിന പരമ്ബരയിലെ പരാജയം മറികടന്ന് ഈ പരമ്ബരയില്‍ വിജയിക്കേണ്ടതിന്റെ സമ്മർദ്ദത്തിലാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നയിക്കുന്ന ടീം. തുടർച്ചയായ മോശം ഫോമില്‍ ആയതിനാല്‍ സൂര്യകുമാറിന്റെ നായകസ്ഥാനവും ഈ പരമ്ബരയില്‍ നിർണായക ഘട്ടത്തിലെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ സാധ്യതാ ഇലവനില്‍ ശുഭ്മാൻ ഗില്‍, അഭിഷേക് ശർമ്മ എന്നിവർ ഓപ്പണർമാരായി ഇറങ്ങും. മൂന്നാം നമ്ബറില്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാലാം നമ്ബറില്‍ തിലക് വർമ്മയും, അഞ്ചാമനായി സഞ്ജു സാംസണും എത്തും. ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ സഞ്ജുവിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പേസ് ഓള്‍റൗണ്ടർമാരായി പരിഗണിക്കപ്പെടും. സ്പിൻ നിരയില്‍ അക്‌സർ പട്ടേല്‍ ഉറപ്പാണ്, കൂടെ വരുണ്‍ ചക്രവര്‍ത്തിയോ കുല്‍ദീപ് യാദവോ ഒരാളാകും കളിക്കുക. പേസ് നിരയില്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ കരുത്ത് നല്‍കും, ഹർഷിത് റാണയും അർഷ്ദീപ് സിംഗും മറ്റുള്ള പേസർമാരായിരിക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.







