ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ ഇനി ഒരേയൊരു ദിവസം മാത്രം ; നികുതി ദായകർ അറിയേണ്ടതെല്ലാം
പിഴ കൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം നാളെയാണ്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ ഇനി ഒരേയൊരു ദിവസം മാത്രമാണ് ശേഷിക്കുന്നത്.
ജൂലൈ 31 ന് ശേഷം ഫയല്‍ ചെയ്യുന്ന ഐടിആറുകളെ വൈകിയുള്ള ഐടിആർ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ളതിന് പിഴ നല്‍കേണ്ടി വരും. കൂടാതെ വൈകിയ ഐടിആർ ഫയല്‍ ചെയ്യുമ്ബോള്‍ ചില ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇതുവരെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, എളുപ്പത്തില്‍ എങ്ങനെ ചെയ്യാം എന്നറിയൂ.
ഐടിആർ ഫയല്‍ ചെയ്യാൻ ആവശ്യമായ രേഖകള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ആദ്യ ഘട്ടം ആവശ്യമായ എല്ലാ രേഖയും തയ്യാറാകുക എന്നുള്ളതാണ്. ശമ്ബള വരുമാനമുള്ള ഒരു വ്യക്തി അവരുടെ തൊഴിലുടമയില്‍ നിന്ന് ഫോം 16, ബാങ്കുകള്‍, കമ്ബനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, നിക്ഷേപം നടത്തിയിട്ടുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഫോം 16 എ ശേഖരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലില്‍ ഐടിആർ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമം
ഫയല്‍ ചെയ്യുന്നതിനായി ഒരു വ്യക്തിക്ക് ആദായ നികുതി പോർട്ടലില്‍ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. അക്കൗണ്ടില്‍ ലോഗിൻ ചെയ്തുകഴിഞ്ഞാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്ന ഓപ്‌ഷൻ കാണാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, ഹെല്‍പ്പ് ഡെസ്‌ക് ഏജന്റിനെ ബന്ധപ്പെടാം. ഈ സഹായം സൗജന്യമാണ്.
ഐടിആർ പരിശോധന
ഐടിആർ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍, ആദായ നികുതി റിട്ടേണ്‍ പരിശോധിക്കാൻ മറക്കരുത്. നിങ്ങളുടെ ഐടിആർ പരിശോധിക്കാൻ ആറ് വഴികളുണ്ട്. ഇതില്‍ അഞ്ചെണ്ണം ഇലക്‌ട്രോണിക് രീതികളും ഒന്ന് ഫിസിക്കല്‍ രീതിയുമാണ്. ഐടിആർ ഫയല്‍ ചെയ്ത് പരിശോധിച്ച് കഴിഞ്ഞാല്‍, ആദായനികുതി വകുപ്പ് ഐടിആർ പ്രോസസ്സിംഗിനായി ഏറ്റെടുക്കും. ആദായനികുതി വകുപ്പ് നിങ്ങള്‍ക്ക് ഒരു എസ്‌എംഎസും ഇമെയിലും അയയ്ക്കും.