അസുഖങ്ങൾ വിട്ടു മാറുന്നില്ലേ? രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കണ്ടേ ഭക്ഷണങ്ങൾ

Spread the love

മാസത്തിൽ ഒരു തവണയെങ്കിലും ഹോസ്പിറ്റൽ പോവണം. ഏത് കാലാവസ്ഥയിലും അസുഖങ്ങൾ തന്നെ.രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കണ്ടേ ഭക്ഷണങ്ങൾ നോക്കാം

video
play-sharp-fill

നിങ്ങളുടെ രോഗ പ്രതിരോധ സംവിധാനം ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള ആരോഗ്യത്തിന് നിങ്ങള്‍ ശരീരത്തില്‍ എന്ത് കഴിക്കുന്നു എന്നത് പ്രധാനമാണ്. നല്ല ഭക്ഷണത്തിന് നമ്മളെ രോഗങ്ങളില്‍ സംരക്ഷിക്കാന്‍ കഴിയുമോ?

അസുഖം പെട്ടെന്ന് പിടിപെടാതിരിക്കാന്‍, അതായത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ ഭക്ഷണങ്ങളുണ്ട്. അവയില്‍ ചിലതാണ് താഴെ നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊഴുപ്പുള്ള മത്സ്യം
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ സംവിധാനത്തെ മികച്ച നിലയില്‍ നിലനിര്‍ത്താന്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഈ ആന്റി-ഇന്‍ഫ്ളമേറ്ററി കൊഴുപ്പിന്റെ നല്ല ഉറവിടമാണ്. ഉദാഹരണത്തിന് അല്‍ബാകോര്‍ ട്യൂണ, അയല, സാല്‍മണ്‍, മത്തി, ട്രൗട്ട് എന്നിവ.

സിട്രസ് പഴങ്ങള്‍
ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുമെന്ന് കരുതി അസുഖം വന്നശേഷം പലരും ഓറഞ്ച് ജ്യൂസ് കുടിച്ചിട്ടുണ്ടാകാം. പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് അണുബാധയുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി മിക്ക സിട്രസ് പഴങ്ങളിലും കാണപ്പെടുന്നു. ഓറഞ്ച്, നാരങ്ങ, ചെറുനാരങ്ങ, മുന്തിരി എന്നിവയെല്ലാം സിട്രസ് പഴങ്ങള്‍ക്ക് ഉദാഹരണമാണ്.

ബെറികള്‍
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പഴങ്ങളിലൊന്നാണ് ബെറികള്‍. അവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ബെറികളില്‍ കാണപ്പെടുന്ന പോളിഫെനോളുകള്‍ക്ക് ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ടെന്നും ഇത് രോഗപ്രതിരോധ സംവിധാനത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്നും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയതും പഞ്ചസാര കുറഞ്ഞതുമായ പഴങ്ങളില്‍ ഒന്നാണ് ബെറികള്‍.

ബ്രൊക്കോളി
ബ്രൊക്കോളിയില്‍ വിറ്റാമിന്‍ എ,സി,ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ഇത് നാരുകളുടെ നല്ലൊരു ഉറവിടമാണ്. ഗ്ലൂട്ടാത്തിയോണ്‍ ഉത്പാദനത്തിന് സഹായിക്കുന്ന ഇതിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഒരു ആന്റിഓക്‌സിഡന്റായ ഗ്ലൂട്ടാത്തിയോണ്‍ ഫ്രീ റാഡിക്കലുകളെ ആക്രമിക്കുകയും രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന നാശം കുറയ്ക്കുകയും ചെയ്യുന്നു.

ക്യാപ്സിക്കം
മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഓറഞ്ചിനേക്കാള്‍ ഏകദേശം മൂന്നിരട്ടി വിറ്റാമിന്‍ സി ഇതില്‍ അടങ്ങിയിട്ടുണ്ട്.

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ബെല്‍ പെപ്പര്‍ സാലഡുകളിലും മറ്റും ചേര്‍ത്ത് കഴിക്കാം.

ചീര
ഈ ഇലക്കറി വിറ്റാമിന്‍ എ (പ്രത്യേകിച്ച് ബീറ്റാ-കരോട്ടിന്‍)യുടെ മികച്ച ഉറവിടമാണ്, ഇത് അണുബാധയെ ചെറുക്കുന്നു. ചീരയില്‍ ഫോളേറ്റും(വിറ്റാമിന്‍ ബി വിഭാഗത്തില്‍പ്പെട്ട പോഷകം) നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ചീര സാലഡുകളില്‍ ചേര്‍ത്തോ, സ്മൂത്തികളില്‍ ചേര്‍ത്തോ, കറികളായോ കഴിക്കാവുന്നതാണ്.

തൈര്
തൈരും അതിലെ പ്രോബയോട്ടിക്കുകളും കുടലിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തി കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധ സംവിധാനത്തെയും സഹായിക്കുന്നു.

ബദാം
എളുപ്പത്തില്‍ കഴിക്കാവുന്ന ആരോഗ്യകരമായ ലഘുഭക്ഷണമാണ് ബദാം. ബദാം കഴിക്കുന്നത് അണുബാധകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ബദാമില്‍ വിറ്റാമിന്‍ ഇ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു.

കൂടാതെ ഈ നട്ട്സില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്ളതിനാല്‍ വിറ്റാമിന്‍ ഇ ശരീരത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

സൂര്യകാന്തി വിത്തുകള്‍
ബദാം പോലെ സൂര്യകാന്തി വിത്തുകളും വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടമാണ്. അണുബാധയെ ചെറുക്കുന്ന സെലിനിയം എന്ന വിറ്റാമിനും ഇതിലുണ്ട്.

വെളുത്തുള്ളി
പനി അല്ലെങ്കില്‍ ജലദോഷ വൈറസുകളോട് പോരാടുന്ന വെളുത്ത രക്താണുക്കളുടെ പ്രതികരണത്തെ പിന്തുണയ്ക്കുന്ന അല്ലിന്‍ എന്ന ഘടകം വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് വെളുത്തുള്ളി.

ഇഞ്ചി
ഇന്ത്യന്‍ വിഭവങ്ങളിലെ ഒരു പ്രധാന ഘടകമായ ഇഞ്ചിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഇഞ്ചിയില്‍ വിറ്റാമിന്‍ സി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. രുചി വര്‍ധിപ്പിക്കുന്നതിനൊപ്പം വീക്കവും ഓക്കാനവും ഇല്ലാതാക്കാനും ഇഞ്ചി സഹായിക്കുന്നു. ഇതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍
കറികളിലടക്കം ഉപയോഗിക്കുന്ന മഞ്ഞള്‍ നമ്മുടെ ഭക്ഷണങ്ങളിലെ ഒരു പ്രധാന ഘടകമാണ്.

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആന്റിവൈറല്‍ ആയി പ്രവര്‍ത്തിക്കാനും മഞ്ഞളിന് കഴിയും. ഇതിലെ കുര്‍ക്കുമിന്റെ അളവാണതിന് കാരണം. ഇത് ഇന്‍ഫ്‌ളമേഷന്‍ (വീക്കം) കുറയ്ക്കാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.

ഭക്ഷണക്രമവും രോഗപ്രതിരോധ സംവിധാനവും
ശരീരത്തില്‍ വളരെയധികം ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുമ്പോള്‍ രോഗ പ്രതിരോധ സംവിധാനം പ്രയാസത്തിലാകുന്നു. ആന്റി-ഇന്‍ഫ്ളമേറ്ററി ഡയറ്റ് പിന്തുടരുന്നാല്‍ ഇത് പരിഹരിക്കാം. അതായത് പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങളും, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകളും ഡയറ്റിലുള്‍പ്പെടുത്താം എന്ന് സാരം.

ബേക്കറി ഉത്പ്പന്നങ്ങള്‍, സംസ്‌കരിച്ച മാംസം, ചീസ്, പാക്കേജ് ചെയ്ത ലഘുഭക്ഷണങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പുള്ള മാംസം, കൊഴുപ്പുകൂടിയ പാല്‍ ഉത്പ്പന്നങ്ങള്‍ എന്നിവയില്‍ കാണുന്ന പൂരിത കൊഴുപ്പും പരിമിതപ്പെടുത്തണം.