play-sharp-fill
‘ധൈര്യമുണ്ടെങ്കില്‍ എനിക്കും സുധാകരനുമെതിരെ കേസെടുക്കട്ടെ’

‘ധൈര്യമുണ്ടെങ്കില്‍ എനിക്കും സുധാകരനുമെതിരെ കേസെടുക്കട്ടെ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വച്ച് നടന്ന വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കുണ്ടെന്ന ഡിവൈഎഫ്ഐ നേതാവ് വികെ സനോജിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി വിഡി സതീശൻ. ധൈര്യമുണ്ടെങ്കിൽ തനിക്കും സുധാകരനുമെതിരെ കേസെടുക്കാൻ സതീശൻ സനോജിനെ വെല്ലുവിളിച്ചു.

“ആരെയാണ് കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്നത്. എന്നെയാണോ? അതോ കെ.സുധാകരനെയോ? രണ്ടു കുട്ടികൾ ‘പ്രതിഷേധം, പ്രതിഷേധം’ എന്നു വിളിച്ചപ്പോൾ അദ്ദേഹം ഇത്ര ഭയപ്പെടാൻ വേണ്ടി… ഈ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ..” സതീശൻ പ്രതികരിച്ചു. ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സർക്കാരിനേറ്റ പ്രഹരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു.


അതേസമയം വധശ്രമ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിഡി സതീശനും കെ സുധാകരനുമെതിരെ വഞ്ചിയൂർ കോടതിയിൽ സ്വകാര്യ പരാതി നൽകുമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group