play-sharp-fill
ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ ഇരുപതുകാരന്റെ മൃതദേഹം കണ്ടെത്തി; അപകടത്തിൽപ്പെട്ടത് ഗവിയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ യുവാവും സംഘവും

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ ഇരുപതുകാരന്റെ മൃതദേഹം കണ്ടെത്തി; അപകടത്തിൽപ്പെട്ടത് ഗവിയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ യുവാവും സംഘവും

ഇടുക്കി: ഇടുക്കി കൊച്ചുകരിന്തിരി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിന്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിനോദയാത്രയ്ക്ക് എത്തിയ നിബിന്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്.

ഗവിയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ യുവാവും സംഘവും അഞ്ച് മണിയോടെയാണ് കൊച്ചുകരിന്തരുവിയില്‍ എത്തിയത്. താമസിക്കാനുള്ള റിസോര്‍ട്ട് തരപ്പെടുത്തിയ ശേഷം എല്ലാവരും ചേര്‍ന്ന് പുഴയില്‍ കുളിക്കാൻ എത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുജൻ നിതിൻ ഒഴുക്കില്‍ പെട്ടതു കണ്ട് രക്ഷപ്പെടുത്താൻ ഇറങ്ങിയതാണ് നിബിൻ. ബഹളം കേട്ട് ഓടിയെത്തിയ വെട്ടുകല്ലാംകുഴി ടോമി രണ്ട് പേരെയും രക്ഷപ്പെടുത്തി. നിബിനെ പാറയില്‍ ഇരുത്തിയശേഷം നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബില്‍ കാല്‍ വഴുതി വീണ്ടും ഒഴുക്കില്‍പ്പെട്ട് കുത്തുകയത്തില്‍ പതിക്കുകയായിരുന്നു.