ഇടുക്കി പൂപ്പാറ അപകടത്തില്‍ ഒരു മരണം കൂടി,മരിച്ചവരുടെ എണ്ണം അഞ്ചായി

ഇടുക്കി പൂപ്പാറ അപകടത്തില്‍ ഒരു മരണം കൂടി,മരിച്ചവരുടെ എണ്ണം അഞ്ചായി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി :പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു.

തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജാനകി (55) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. ഇതില്‍ ഒരാളായിരുന്നു ജാനകി. അപകടത്തില്‍ തിരുനെല്‍വേലി സ്വദേശികളായ പെരുമാള്‍, വള്ളിയമ്മ, സുശീന്ദ്രന്‍, സുധ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിരുന്നു.

തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബോഡിമെട്ടിനും പൂപ്പാറയ്ക്കും ഇടയില്‍ തോണ്ടിമലയില്‍, കൊടും വളവില്‍ നിയന്ത്രണം നഷ്‌ടമായ വാഹനം കൊക്കയിലേക്ക് പതിയ്ക്കുകയായിരുന്നു.

റോഡിന്റെ താഴ്ഭാഗത്തുള്ള ഏലത്തോട്ടത്തിലേയ്ക് കുത്തനെ മറിഞ്ഞ അവസ്ഥയിലായിരുന്നു വാഹനം.
അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Tags :