play-sharp-fill
നെടുംകണ്ടത്ത് പില്ലര്‍കുഴിയില്‍ തലകീഴായി മൃതദേഹം; മരണ കാരണം വ്യക്തമല്ല; ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങി പൊലീസ്.

നെടുംകണ്ടത്ത് പില്ലര്‍കുഴിയില്‍ തലകീഴായി മൃതദേഹം; മരണ കാരണം വ്യക്തമല്ല; ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങി പൊലീസ്.

 

സ്വന്തം ലേഖകൻ

 

ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലര്‍ കുഴിയിലാണ് മൃതദേഹം കണ്ടത്.

 

തലകീഴായ നിലയിലാണ് കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.