play-sharp-fill
കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകന് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു: സംഭവത്തിൽ മൂന്ന് വയസ്സുകാരനായ മകൻ രക്ഷപ്പെട്ടു

കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകന് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു: സംഭവത്തിൽ മൂന്ന് വയസ്സുകാരനായ മകൻ രക്ഷപ്പെട്ടു

 

ഇടുക്കി: മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ ആത്മഹത്യ ചെയ്തു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകട നില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്.

 

കുടുംബ പ്രശ്നത്തെ തുടർന്ന് ആര്യമോൾ മകനുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. ഒപ്പം മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു.

 

എന്നാൽ ആര്യമോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group