Spread the love

കോട്ടയം: രാവിലത്തെ ഇഡ്ഡലി ബാക്കിയായോ? വിഷമിക്കേണ്ട, ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം. ഇത് കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടമാകും.

video
play-sharp-fill

രുചികരമായ മുട്ട ഇഡ്ഡലി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡ്ഡലി
മുട്ട
സവാള
തക്കാളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഗ്രാമ്ബൂ
വെളിച്ചെണ്ണ
കറുവാപ്പട്ട
ഏലയ്ക്ക
ഉപ്പ്
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം

രണ്ട് തക്കാളി, സവാള, പച്ചമുളക് എന്നിവ കട്ടി കുറച്ച്‌ അരിയാം. അടുപ്പിലേയ്ക്ക് ഒരു ചീനച്ചട്ടി വെച്ച്‌ അല്‍പം എണ്ണ ഒഴിച്ച്‌ ചെറിയ കഷ്ണം ഗ്രാമ്ബൂ,ഏലയ്ക്ക,കറുവപ്പട്ട എന്നിവ ചേർക്കാം. അതിലേയ്ക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്തു വഴറ്റി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേർത്തു വഴറ്റിയെടുക്കാം. രണ്ടു മുട്ട പൊട്ടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം. മിച്ചം വന്ന ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി അതിലേയ്ക്കു ചേർത്ത് അല്‍പം കുരുമുളകുപൊടി കൂടി ചേർത്തിളക്കി അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കുക. മുട്ട ഇഡ്ഡലി തയ്യാർ.