ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ജയവുമായി ഓസീസ് ; നെതര്‍ലന്‍ഡ്സിനെ 309 റണ്‍സിന് തകര്‍ത്തു
സ്വന്തം ലേഖകൻ
ഡൽഹി: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ വിജയം. നെതര്‍ലന്‍ഡ്സിനെ 309 റണ്‍സിന് തോല്‍പിച്ചു 400 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഡച്ച് ടീം 90 റണ്‍സിന് പുറത്തായി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള ജയമെന്ന റെക്കോര്‍ഡ് ഓസീസ് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്‌വെല്ലും സെഞ്ചറി നേടി. എട്ടുവിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 399 റണ്‍സെടുത്തു. 21 ഓവര്‍ മാത്രമാണ് ഡച്ച് ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായത്. ആഡം സാംബ അഞ്ചുറണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. പോയിന്‍റ് പട്ടികയില്‍ അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് ജയവുമായി ഓസീസ് നാലാമതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0