
ന്യൂഡൽഹി: സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇതിനായുള്ള പ്രാരംഭ ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സർവീസ് നടത്തുന്ന ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഹരിത ഇന്ധന സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനും ഹൈഡ്രജൻ ബസുകളുടെ പ്രവർത്തനരീതി നേരിട്ട് മനസിലാക്കുന്നതിനും കേരളത്തിൽ ഇത്തരം ബസുകൾ അവതരിപ്പിക്കാനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനുമായിരുന്നു സന്ദർശനമെന്ന് മന്ത്രി വ്യക്തമാക്കി. യാത്രയ്ക്കിടെ ഡിഎംആർസി അധികൃതരോടും ബസ് ഓപ്പറേറ്ററോടും ബസിന്റെ സാങ്കേതിക സവിശേഷതകൾ, പ്രവർത്തനക്ഷമത, ചെലവ് എന്നിവ സംബന്ധിച്ച് മന്ത്രി വിശദമായി വിവരങ്ങൾ തേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






