Spread the love

 

ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷാ ഫീസിൽ വൻ വർധനവ് വരുത്തി കേന്ദ്ര സർക്കാർ. പുതിയ നിരക്കുകൾ പ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് 36 പേജ് പാസ്‌പോർട്ടിന് 2500 രൂപയും 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് 1750 രൂപയും നൽകേണ്ടിവരും.

video
play-sharp-fill

നിലവിൽ 36 പേജ് പാസ്‌പോർട്ടിന് 1500 രൂപയാണ് ഈടാക്കുന്നത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പ്രായപൂർത്തിയായ അപേക്ഷകർക്ക് ആയിരം രൂപയുടെ അധികഭാരം ഉണ്ടാകും. 60 പേജ് പാസ്‌പോർട്ടിന്റെ ഫീസ് 3500 രൂപയായും തത്കാൽ (Tatkal) സേവനത്തിനുള്ള ഫീസ് 5000 രൂപയായും ഉയർത്തിയിട്ടുണ്ട്. തത്കാൽ അപേക്ഷകളിലും ഫീസ് വർധന ബാധകമാകും.

അതേസമയം, ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്ന അന്തിമ രേഖയല്ലെന്നും അത് യാത്രയ്ക്കായി നൽകുന്ന ഔദ്യോഗിക രേഖ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശയാത്രയ്ക്കും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനുമാണ് പാസ്‌പോർട്ട് നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group