play-sharp-fill
വാക്കേറ്റത്തിനിടയിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി, തടയാനെത്തിയ ആറുവയസ്സുള്ള മകന്റെ കഴുത്തിനും വെട്ടേറ്റു, തലയിൽ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ; കേസിൽ ഭർത്താവ് പോലീസ് കസ്റ്റിഡിയിൽ

വാക്കേറ്റത്തിനിടയിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി, തടയാനെത്തിയ ആറുവയസ്സുള്ള മകന്റെ കഴുത്തിനും വെട്ടേറ്റു, തലയിൽ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ; കേസിൽ ഭർത്താവ് പോലീസ് കസ്റ്റിഡിയിൽ

പയ്യന്നൂർ: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്പിച്ച ആൾ അറസ്റ്റിൽ. രാമന്തളി ഏഴിമല നരിമടയിലെ പീടികപ്പറമ്പിൽ വിനയ (33), ആറുവയസ്സുള്ള മകൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് യുവതിയുടെ ഭർത്താവ് രാജേഷിനെ പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നരിമടയിലെ വീട്ടിലാണ് സംഭവം. രാജേഷ് വാക്കേറ്റത്തിനിടയിൽ ഭാര്യയെ തടഞ്ഞുവെച്ച് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു എന്നാണ് കേസ്.

തലയിൽ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിലാണ്. ഭാര്യയെ ആക്രമിക്കുന്നതിനിടയിലെത്തിയ മകന്റെ കഴുത്തിനും വെട്ടേറ്റു. ഇരുവരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽനിന്നും പോലീസ് മൊഴിയെടുത്തു. ഭാര്യയും മക്കളും വീട്ടിൽനിന്നും മാറിത്താമസിക്കുന്നതിലുള്ള വിരോധത്തിൽ കൊല്ലാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നുവെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്.