play-sharp-fill
കൈക്കുഞ്ഞുമായി കല്ല്യാണത്തിന് പോയി, ഇതുവരെ തിരിച്ചു വന്നില്ല; കുഞ്ഞുമായി ഭർത്താവ്​ കടന്നുകളഞ്ഞെന്ന്​ യുവതിയുടെ പരാതി; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി, എം.എൽ.എമാരായ കെ.പി.എ. മജീദ്​, ചാണ്ടി ഉമ്മൻ എന്നിവർ ഇടപെടണമെന്നാവശ്യപ്പെട്ടും​ നിവേദനം

തിരുവനന്തപുരം: കൈക്കുഞ്ഞുമായി ഭർത്താവ്​ കടന്നുകളഞ്ഞെന്ന്​ യുവതിയുടെ പരാതി. തിരൂരങ്ങാടി പുത്തനങ്ങാടി പതിനാറുങ്ങൽ സ്വദേശി സൽമയാണ്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്​.

ജൂൺ 25ന്​ ഭർത്താവ്​ മുഹമ്മദ്​ സഫീർ ഒരു വയസ്സും രണ്ട്​ മാസവും പ്രായമുള്ള കുഞ്ഞുമായി കല്ല്യാണത്തിനെന്ന്​ പറഞ്ഞ്​ പോയിട്ട്​ ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ്​ പരാതി.

കുഞ്ഞിന്‍റെ ശരീരത്തിൽ നാല്​ പവനോളം സ്വർണാഭരണം ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവ ദിവസം തന്നെ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കുഞ്ഞിനെക്കുറിച്ച്​ വിവരമൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യാവകാശ സംഘടനയായ സൊസൈറ്റി ഫോർ പ്യൂപ്ൾസ്​ റൈറ്റ്​സ്​ (എസ്​.എഫ്​.പി.ആർ) സംസ്ഥാന സെക്രട്ടറി വേണു ഹരിദാസിന്‍റെ നേതൃത്വത്തിലാണ്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്​.

എം.എൽ.എമാരായ കെ.പി.എ. മജീദ്​, ചാണ്ടി ഉമ്മൻ എന്നിവരോടും പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ നിവേദനം നൽകി. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ വി.പി. മൊയ്തീൻകുട്ടി, തിരൂരങ്ങാടി താലൂക്ക്​ പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി എനിവരും സന്നിഹിതരായിരുന്നു.