മഴയത്ത് കുട ചൂടി നടക്കുന്നതിനിടെ കാൽ തെന്നി റോഡിലേക്ക് വീണു; എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചു, മറ്റൊരു ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം

Spread the love

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ വയോധികൻ അപകടത്തിൽ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്.

മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജൻ കാൽ തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം രാജനെ ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ വാഹനങ്ങൾ ഇതുവഴി കടന്നുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം മറ്റൊരു ലോറി രാജൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാൻ സാധിച്ചില്ല.