Spread the love

പലക്കാട്: ദുരൂഹത ഒഴിയാതെ എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം. യുവതിയുടെ മരണത്തിന് പിന്നാലെ മണ്ണാർകാട്ടെ എഐവൈഎഫ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് സാദിഖ് രംഗത്ത്.

video
play-sharp-fill

മണ്ണാർകാട്ടെ എഐവൈഎഫ് നേതാവ് ഷാഹിനയുടെ സുഹൃത്തായിരുന്നെന്നും ഈ സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടായി എന്നുമാണ് ഭർത്താവിന്റെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നതായും സാദിഖ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല.

പോലീസ് അന്വേഷണം തുടരുകയാണ്. വിദേശത്തായിരുന്ന ഭർത്താവ് സാദിഖ് നാട്ടിലെത്തിയിട്ടുണ്ട്. മണ്ണാർക്കാട്ടെ മറ്റൊരു എഐവൈഎഫ് നേതാവിനെതിരെയാണ് ഭർത്താവ് ആരോപണം ഉന്നയിക്കുന്നത്. ഇയാള്‍ ഷാഹിനയില്‍ നിന്ന് പലപ്പോഴായി വലിയ തുക കൈപ്പറ്റിയിരുന്നു. ഇത് മാത്രമാണോ ആത്മഹത്യക്ക് കാരണമെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു.

ഷാഹിനയുടെ ഡയറി, ഫോണ്‍ എന്നിവ പോലീസ് കസ്‌റ്റഡിയില്‍ എടുത്ത് പരിശോധിച്ചു. ഷാഹിന ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും.