
പാലക്കാട് : കിഴക്കഞ്ചേരിയില്‍ സിനിമാ സ്റ്റൈലില്‍ ലോറി തടഞ്ഞുനിർത്തി പോത്തുകളെ മോഷ്ടിച്ച് രണ്ടംഗ സംഘം. പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍, ചീരക്കുഴി സ്വദേശികളായ ഷജീർ, ഷമീർ എന്നിവർ പിടിയിലായി.
ഇന്നലെ പുലർച്ചെ 4 മണിക്കാണ് സംഭവം.ആന്ധ്രയില്‍ നിന്ന് ലോറിയില്‍ പേത്തുകളെ കൊണ്ടുവരികയായിരുന്നു സുഭാഷ് രാജ്. 50 പോത്തുകളും 27 കാളകളുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
കായംകുളം സ്വദേശി ബിനുവിന്റേത് ആയിരുന്നു ഉരുക്കള്‍. വടക്കഞ്ചേരി എത്തിയതും കാറിലും ജീപ്പിലും ബൈക്കിലുമെത്തിയ സംഘം വണ്ടി തടഞ്ഞുനിർത്തി. കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വാഹനം ഓടിച്ചിരുന്ന സുഭാഷിനെ മറ്റൊരു കാറിലേക്ക് മാറ്റി മോഷണസംഘം ലോറിയുമായി പോയി. ഒരു മണിക്കൂറാണ് സുഭാഷുമായി നഗരത്തില്‍ കറങ്ങിയത്. ഒടുവില്‍ വടക്കഞ്ചേരിയിലെത്തിയപ്പോള്‍ ലോറി തിരികെ നല്‍കി. പക്ഷെ അതില്‍ ഉരുക്കള്‍ ഇല്ലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമയുടെ പരാതിയില്‍ വടക്കഞ്ചേരി പെലീസ് അന്വേഷണം തുടങ്ങി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഷജീറും, ഷമീറും പിടിയിലായി. കിഴക്കഞ്ചേരി പഞ്ചായത്തിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നായി പേത്തുകളെയും പശുക്കളെയും കണ്ടെത്തി.







