Spread the love

കോഴിക്കോട്: മത്സ്യബന്ധനത്തിന് പോയ വയോധികനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി കൊളാവിപാലം ബീച്ചിന് സമീപം താമസിക്കുന്ന ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

പുലർച്ചെ നാല് മണിയോടെ കുഞ്ഞിക്കണ്ണൻ തോണിയിൽ മത്സ്യബന്ധനത്തിനായി പോയിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കാണാതായതോടെയാണ് മറ്റ് തൊഴിലാളികൾ ശ്രദ്ധിക്കുന്നത്.

ആളില്ലാത്ത തോണി ഒഴുകിനടക്കുന്നത് കണ്ട് സംശയം തോന്നിയ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് കണ്ടൽക്കാടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലിസെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.