play-sharp-fill
നിങ്ങളുടെ പ്രായത്തിനനുസരിച്ച്‌ നിങ്ങള്‍ ഉറങ്ങാറുണ്ടോ… ഒരാൾ ഒരു ദിവസം എത്ര സമയം ഉറങ്ങണം? അറിയാം പ്രായത്തിനനുസരിച്ചുള്ള ഉറക്കത്തിന്റെ കണക്ക്

നിങ്ങളുടെ പ്രായത്തിനനുസരിച്ച്‌ നിങ്ങള്‍ ഉറങ്ങാറുണ്ടോ… ഒരാൾ ഒരു ദിവസം എത്ര സമയം ഉറങ്ങണം? അറിയാം പ്രായത്തിനനുസരിച്ചുള്ള ഉറക്കത്തിന്റെ കണക്ക്

സ്വന്തം ലേഖകൻ

ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍ ഉറക്കക്കുറവിന് പ്രധാന പങ്കാണുള്ളത്.

ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ കരുതുന്നത്. എന്നാല്‍ ഓരോ ആളുകളുടെയും പ്രായത്തിനനുസരിച്ച്‌ ഈ കണക്കില്‍ വ്യത്യാസമുണ്ടാകും എന്നറിയാമോ? അങ്ങനെയൊന്നുണ്ട്. നിങ്ങളുടെ പ്രായത്തിനനുസരിച്ച്‌ നിങ്ങള്‍ക്ക് എത്രത്തോളം ഉറക്കം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.

ഉറക്കം സ്ട്രെസ് ഹോർമോണുകള്‍ കുറയ്‌ക്കാനും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതില്‍ ഉറക്കത്തിന് ഒരു പങ്കുണ്ട്. നന്നായി ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കുന്നു.

ഓരോ പ്രായത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നവജാതശിശുക്കള്‍ ഒഴികെ എല്ലാ പ്രായക്കാരിലും ഇത്തരത്തില്‍ ഉറക്കത്തിന് കണക്കുണ്ട്. രോഗങ്ങളും ഗർഭാവസ്ഥയും വ്യക്തിഗത ശീലങ്ങളുമൊക്കെ കണക്കിലെടുത്ത് ഇവയില്‍ വ്യത്യാസമുണ്ടായേക്കാമെങ്കിലും ഓരോ പ്രായക്കാരിലും പൊതുവേ പറഞ്ഞു വയ്‌ക്കുന്ന ഉറക്കത്തിന്റെ അളവ് എത്രത്തോളമാണെന്ന് നോക്കാം…

ഒരു വ്യക്തി എത്ര സമയം ഉറങ്ങണം?

നവജാതശിശുക്കള്‍ (0-3 മാസം) 14-17 മണിക്കൂർ ഉറക്കം പ്രധാനം
ശിശുക്കള്‍ (4-12 മാസം) 12-16 മണിക്കൂർ
കൊച്ചുകുട്ടികള്‍ (1-2 വയസ്) 11-14 മണിക്കൂർ
പ്രീസ്‌കൂള്‍ കുട്ടികള്‍ (3-5 വയസ് 10-13 മണിക്കൂർ
കുട്ടികള്‍ (6-12 വയസ്സ്) 9-12 മണിക്കൂർ
കൗമാരക്കാർ (13-17 വയസ്സ്) 8-10 മണിക്കൂർ
മുതിർന്നവർ (18-60 വയസ്സ്) 7 മണിക്കൂറോ അതില്‍ കൂടുതലോ
മുതിർന്നവർ (61-64 വയസ്സ്) 7-9 മണിക്കൂർ
65 വയസും അതില്‍ കൂടുതലുമുള്ള മുതിർന്നവർ 7-8 മണിക്കൂർ