Spread the love

സ്വന്തം ലേഖിക
കൊച്ചി: കൊച്ചിയിലെ NO.18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസെടുത്തു.

video
play-sharp-fill

മുൻ മിസ് കേരളയുൾപ്പെടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പർ 18 ഹോട്ടൽ ഉടമയ്ക്ക് എതിരെയാണ് കേസ്.

NO.18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോയുടെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു യുവതിക്കെതിരെയും പരാതിയുണ്ട്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ആരോപണം.

ഫോർട്ട്‌ കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.