തീയതികളിൽ മാറ്റമില്ല; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും നിശ്ചയിച്ച ദിവസം തന്നെ നടക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല.
സമ്മേളന തീയതികള്‍ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തീയതിക്കും മാറ്റമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടക്കും.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെതാണ് തീരുമാനം. അതേ സമയം കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി റാലി ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണവും നിയന്ത്രിക്കും.
സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചത്.
15 , 16 തീയതികളില്‍ കണിച്ചുകുളങ്ങരയില്‍ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.