Spread the love

വൈക്കം: പാലത്തിനു മീതെ കിടക്കുന്ന ഹിറ്റാച്ചി വാഹനാപകടങ്ങള്‍ക്കും പാലത്തിനു ബലക്ഷത്തിനും കാരണമാകുന്നതായി പരാതി.

video
play-sharp-fill

വൈക്കം തോട്ടകം – വാക്കേത്തറ – കല്ലുപുര റോഡില്‍ തലയാഴം, കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കെവി കനാലിനു കുറുകെ നിർമിച്ച പാലത്തിലാണ് ഹിറ്റാച്ചി കിടക്കുന്നത്.

റവന്യു, കൃഷി വകുപ്പ് അധികൃതർ അനധികൃത നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് റെയ്ഡില്‍ പിടികൂടിയ ഹിറ്റാച്ചിയാണ് വെയിലും മഴയുമേറ്റ് പാലത്തിനു മീതെ കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുമ്പിച്ചു നശിക്കുന്ന ഹിറ്റാച്ചി വർഷങ്ങളായി കിടക്കുന്നതിനാല്‍ പാലത്തിന്‍റെ കമ്പികള്‍ ജീർണിച്ചു പാലത്തിനു ബലക്ഷയത്തിനു കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സമീപ റോഡിലൂടെ പാലത്തിലേയ്ക്ക് കടക്കുന്ന വാഹനങ്ങള്‍ക്ക് എതിർഭാഗത്തുനിന്ന് വാഹനങ്ങള്‍ വരുമ്ബോള്‍ കൂട്ടിയിടി ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്. ഹിറ്റാച്ചി ഉടൻ നീക്കി വാഹനഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.