Spread the love

ഡൽഹി: പെട്രോള്‍ – ഡീസല്‍ വില്‍പ്പന നിയന്ത്രണം നീക്കാൻ കേന്ദ്ര സർക്കാർ. അടുത്തമാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

video
play-sharp-fill

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാണിജ്യ ഉപഭോക്താക്കള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ ഡീസലായും വില്പന പരിമിതപ്പെടുത്തിയിരുന്നു.

 

പൊതുജനങ്ങള്‍ക്കുള്ള ഇന്ധനവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. അതേസമയം വിലവർധനവ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിർദേശങ്ങളൊന്നും വന്നിട്ടില്ല.

നേരത്തെ വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസർക്കാർ നീക്കിയിരുന്നു. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു. ദീർഘകാല പരിഹാരമായി പിഎൻജിയിലേക്ക് മാറുന്നത് പരിഗണിക്കണമെന്ന നിർദേശവും കേന്ദ്രം ആവർത്തിച്ചിരുന്നു.