ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്, കെ.ഡി പ്രതാപന് ജാമ്യമില്ല: അന്വേഷണം നടക്കുന്നതിനിടെ ഝാർഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് പ്രതാപൻ നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ.
തൃശ്ശൂർ : ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെ. ഡി പ്രതാപന് ഇഡി കേസിൽ ജാമ്യമില്ല.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിനിടയിലും ഝാർഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് പ്രതാപൻ നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ. ഈ കേസിലും അന്വേഷണം തുടരുകയാണ്.
പ്രതാപനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാമ്യാപേക്ഷ പരിഗണിച്ച കൊച്ചിയിലെ പിഎംഎൽഎ കോടതി പ്രതിക്ക് എതിരെയുള്ള ആരോപങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കി.
പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ എറണാകുളം ജില്ലാ ജയിലിൽ പ്രതിയുടെ റിമാൻഡ് കാലാവധി നീളും.
കഴിഞ്ഞ ജൂലൈ 4 – നാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ.ഡി പ്രതാപൻ അറസ്റ്റിലാകുന്നത്.
എച്ച് ആർ ഇന്നവേഷൻ എന്ന പേരിൽ 24 ദിവസം കൊണ്ട് ഝാർഖണ്ഡിൽ നിന്ന് ഇയാൾ 68 ലക്ഷം രൂപയാണ് തട്ടിച്ചത്. ഈ വർഷം ആദ്യം ഹൈറിച്ചിനെതിരെ ഇഡി അന്വേഷണവും ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും ഇടയിലാണ് പ്രതി തട്ടിപ്പുകൾ ആവർത്തിച്ചത്.
ഝാർഖണ്ഡിൽ നിക്ഷേപകരുടെ പേരിൽ തന്നെ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്തതായിരുന്നു നിക്ഷേപ തട്ടിപ്പ്.
ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതാപനെ ഇഡി കഴിഞ്ഞയാഴ്ച ഒരു ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.
നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡി കണ്ടെത്തൽ.
പ്രതിയുടെ 243 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടിയിട്ടുണ്ട്.