Spread the love

കണ്ണൂർ : കേരള ജനത ഉറ്റുനോക്കിയ മുഖ്യമന്തി പ്രഖ്യാപനത്തിനാണ് തിരശ്ശീല വീണത്. ജനവികാരം ഉള്‍കൊണ്ട് കൂടിയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് യുഡിഎഫിനെ നയിച്ച വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്ത്.
അതേ സമയം തീരുമാനങ്ങള്‍ പുറത്തേക്ക് ചോർന്നുപോകുന്ന സാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വിസ്മയിപ്പിച്ചു.

video
play-sharp-fill

ജനാധിപത്യകേന്ദ്രീകരണ തത്വം കർശനമായി പാലിക്കുന്ന സി.പി.എമ്മില്‍ നിന്നുപോലും വിവരങ്ങള്‍ പുറത്താകുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് ഹൈക്കമാൻഡ് എടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം രഹസ്യമായി സൂക്ഷിക്കാൻ സംഘടനക്ക് കഴിഞ്ഞത് ശ്രദ്ധേയമാണ്.

ഇത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. സാധാരണഗതിയില്‍ കോണ്‍ഗ്രസിന്റെ ഏത് ഘടകമെടുക്കുന്ന തീരുമാനങ്ങളും അടുത്ത നിമിഷം തന്നെ ചോർന്ന് പുറത്തെത്താറുണ്ട്. എന്നാല്‍ ഇത്തവണ തീരുമാനം പുറത്തു പോകരുതെന്ന കർശന നിലപാട് രാഹുല്‍ഗാന്ധി സ്വീകരിക്കുകയായിരുന്നു. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരായിരുന്നു മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം ഇവരെ പോലും അവസാന നിമിഷം അറിയിച്ചാല്‍ മതിയെന്ന നിലപാടാണ് രാഹുല്‍ഗാന്ധി സ്വീകരിച്ചത്. അതിനാല്‍ മൂന്ന് നേതാക്കളും അവരുടെ അനുയായികളും അവസാന നിമിഷം വരെ പിരിമുറുക്കത്തിലായിരുന്നു. ഓരോരുത്തരെയും പിന്തുണക്കുന്നവർ ഓരോ നീക്കത്തെയും തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു.