Spread the love

മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെ ഉടൻ തന്നെ പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിച്ചേക്കും. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. സിപിഐഎം സംസ്ഥാന സമിതിയിൽ ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷം നേതൃ സ്ഥാനം പ്രഖ്യാപിക്കാതിരുന്നത്. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും.

video
play-sharp-fill

എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കെസി വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവിൽ രാഹുൽ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു.