Spread the love

കൊച്ചി: പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസില്‍ പ്രതിയായ 23-കാരന്റെ പേരിലെ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയായ അതിജീവിതയെ പ്രതിവി വിവാഹം കഴിക്കുകയും സന്തോഷകരമായി ജീവിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

video
play-sharp-fill

പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് കഴിഞ്ഞ ജൂണില്‍ യുവതിയെ തന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാല്‍ പരാതിക്കാരിയെ താൻ വിവാഹം കഴിച്ചിട്ടുണ്ടെന്നും, യുവതി ഇപ്പോള്‍ പ്രായപൂർത്തിയായെന്നും ചൂണ്ടിക്കാണിച്ച്‌ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന് പിന്തുണയായി അതിജീവിതയും സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെയായിരുന്നു കേസ് റദ്ദാക്കാൻ ജസ്റ്റിസ് സി. പ്രതീപ് കുമാറിൻ്റെ ഉത്തരവ്.

ഇരുവരും നിലവില്‍ ഒരുമിച്ച്‌ സന്തോഷത്തോടെ ജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസിലെ തുടർ നടപടികള്‍ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും മുൻപ് പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിള്‍ ബെഞ്ച് പരിഗണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group