
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 4 (T4) വഴി 17 സിറ്റികളിലേക്ക് വിമാന സർവീസുകള്‍ ഏപ്രില്‍ 26 മുതല്‍ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു.
ഫെബ്രുവരി 28 മുതല്‍ നിലവിലുണ്ടായിരുന്ന താത്കാലിക വ്യോമപാത അടച്ചിടലിന് പിന്നാലെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ വ്യോമപാത തുറന്നതായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസുകള്‍ വീണ്ടും തുടങ്ങുന്നത്. പ്രവർത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാനാണ് തീരുമാനം.
സർവീസ് വിശദാംശങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴ്ചയില്‍ മൂന്ന് സർവീസുകള്‍: ലണ്ടൻ, റിയാദ്, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡല്‍ഹി, മനില
ദിവസേന ഒരു സർവീസ്: കൈറോ
ആഴ്ചയില്‍ നാല് സർവീസുകള്‍: ജിദ്ദ, ഡാക്ക
ആഴ്ചയില്‍ രണ്ട് സർവീസുകള്‍: ബെയ്റൂത്ത്, ഡമാസ്കസ്, ലാഹോർ
ആഴ്ചയില്‍ ഒരു സർവീസ്: ഇസ്താംബുള്‍, ഗ്വാങ്‌ഷോ, കൊളംബോ
ആകെ 17 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസുകള്‍ പുനരാരംഭിക്കുന്നതെന്ന് ആക്ടിംഗ് സിഇഒ അബ്ദുല്‍വഹാബ് അല്‍-ഷത്തി വ്യക്തമാക്കി. ടെർമിനല്‍ 4 വഴി പ്രവർത്തനം പുനരാരംഭിക്കുന്നത് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഏതു സാഹചര്യത്തെയും കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പും കമ്പനിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാരുടെ സൗകര്യങ്ങളും സേവന നിലവാരവും ഉയർത്തിപ്പിടിക്കുന്നതില്‍ കുവൈത്ത് എയർവേയ്‌സ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായും, സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അധികൃതർ അറിയിച്ചു.







