കോട്ടയത്ത് നാശം വിതച്ച് ദുരിതപ്പെയ്ത്ത് : ജില്ലയിൽ കനത്ത മഴ തുടരുന്നു ; കനത്ത മഴയിൽ ഏറ്റുമാനൂർ സ്വദേശിയുടെ വീട് മരം വീണ് തകർന്നു : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ വീടുകളും തകർന്നു.  വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

കനത്ത മഴയിൽ ഏറ്റുമാനൂർ നഗരഭയിലെ 31-ാം വാർഡിൽ ശങ്കരാമല കോളനിയിലെ ഒരു വീട് തകർന്നു. കനത്ത മഴയ്‌ക്കൊപ്പം ഉണ്ടായ കാറ്റിൽ ശങ്കരാമല ജിനാഷിന്റെ വീടാണ് അയൽവാസിയുടെ പുരയിടത്തിലെ തേക്കുമരം വീണ് തകർന്നത്.

വീടിന്റെ മുകളിലേക്ക് മരം കടപുഴകി വീണതോടെ വീട് പൂർണ്ണമായും തകർന്ന നിലയിലാണ്. വീട്ടമ്മ രണ്ട് പെൺമക്കളെയും കൂട്ടി പെട്ടെന്ന് തന്നെ മാറിയതിനാൽ വലിയൊരു അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മുതൽ മരത്തിന്റെ പലഭാഗങ്ങൾ വീണ് വീട് തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മരം പൂർണ്ണമായും വീടിന്റെ മുകളിലേക്ക് വീണത്. സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ നഗരസഭാ വാർഡ് കൗൺസിലർടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തിൽ വില്ലേജ് ഓഫീസിലും വിവരം അറിയിച്ചിട്ടുണ്ടെന്നും വാർഡ് കൗൺസിലർ വിജി ഫ്രാൻസിസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.