ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ജില്ലാ ഭരണകൂടം; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ ജില്ലാ ഭരണകൂടം വ്യാപാര സ്ഥാപനങ്ങൾക്കു ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.

വ്യാപാരി വ്യവസായി സമിതി ജില്ലാ ഭരണകൂടവുമായി നടന്ന ചർച്ചകളിൽ രാത്രി 9 മണി വരെ കടകൾ പ്രവർത്തിക്കുന്നതിന് അനുവദിക്കണമെന്ന് നിരന്തരം ആവിശ്യം പെട്ടിരുന്നു. ഇതേ തുടർന്നാണ് ജില്ലാ ഭരണകൂടം വ്യാപാരികൾക്കു അനൂകൂലമായി തീരുമാനം എടുത്തത്.

വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന സമയങ്ങളിൽ ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാര സ്ഥാപനങ്ങളുടെ വിസ്തീർണ്ണം അനുസരിച്ചു മാത്രമേ ഉപഭോക്താക്കളെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ പാടുള്ളു.

സാനിറ്റയെസ്ർ നൽകി കൈകൾ ശുദ്ധിയാക്കുകയും, തെർമോമീറ്റർ ഉപയോഗിച്ച് ടെമ്പറേച്ചർ ചെക്ക് ചെയ്ത് പേരും, ഫോൺ നമ്പരും, വന്ന സമയവും രേഖപെടുത്തിയതിനു ശേഷം മാത്രമേ സ്ഥാപനത്തിനുള്ളിൽ ഉപപോക്താക്കളെ പ്രവേശിപ്പിക്കാവുള്ളു…

ഉപപോക്താക്കൾ തമ്മിൽ രണ്ടു മീറ്റർ അകലം ഉറപ്പാക്കണം.

വ്യാപാര സ്ഥാപനത്തിലെ ക്യാഷ് കൗണ്ടറിൽ ഉള്ളവർ നിർബന്ധമായും ഗ്ലൗസ്, മാസ്‌ക് , ഫേസ് ശിൽഡ് എന്നിവ ധരിക്കണം.

വ്യാപാര സ്ഥാപനത്തിലും പുറത്തും ആളുകൾ കൂടിനിൽക്കാൻ അനുവദിക്കരുത്.

വ്യാപാര സ്ഥാപനത്തിൽ വരുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം
മാസ്‌ക് ധരിക്കാത്തവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ പാടില്ലാ.

വ്യാപാര സ്ഥാപനത്തിലെ ഉടമയും ജീവനക്കാരും നിർബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കേണ്ടതാണ്.
ഇവർ സാമൂഹിക അകലം പാലിച്ചു വ്യാപാര സ്ഥാപനത്തിൽ നിൽക്കേണ്ടതുമാണ്.

ക്യാഷ് കൗണ്ടറിനു മുന്നിൽ രണ്ടു മീറ്റർ അകലം പാലിച്ചു ബോക്‌സുകൾ വരച്ചു അതിൽ ഉപപോക്താക്കളെ നിർത്തുക.

പോലീസിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഓരോ വ്യാപാര സ്ഥാപനങ്ങളും ഉറപ്പു വരുത്തുക.