ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കണോ ? എങ്കിൽ ഉച്ചഭക്ഷണത്തിന് മുൻപ് മൂന്ന് അല്ലി വെളുത്തുള്ളി കഴിക്കൂ
നാം പാചകത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്ബ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
ഉച്ചഭക്ഷണത്തിന് മുമ്ബ് മൂന്ന് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. അതുപോലെ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ഉച്ചഭക്ഷണത്തിന് മുമ്ബ് മൂന്ന് അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group