play-sharp-fill
ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പ്: രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളി

ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പ്: രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളി

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളി.

തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ഹരിദാസിന്‍റെ മരുമകള്‍ ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി.

ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പണം അയപ്പിച്ചു എന്നാണ് പ്രോസിക്യുഷൻ വാദം. കേസിലെ ഒന്നാം പ്രതി അഖില്‍ സജീവ്, മൂന്നാം പ്രതി റെയ്സ്, നാലാം പ്രതി ബാസിത് എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. പ്രതികളില്‍ അഖില്‍ സജീവ് ഒഴികെയുള്ള മറ്റ് പ്രതികളുടെ ജാമ്യ അപേക്ഷ മജിസ്ട്രേറ്റ് കോതി നേരത്ത് തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് കേസിലെ നാലാം പ്രതി ബാസിതിന്‍റെ ജാമ്യ അപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ച്‌ ഉത്തരവ് പുറത്തിറക്കിയത്. ബാസിത് ആണ് ഹരിദാസനെ മറ്റ് പ്രതികള്‍ക്ക് പരിചയപ്പെടുത്തിയതെന്നും തട്ടിപ്പിനെ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

മാത്രമല്ല, മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പേര് കളവായി വലിച്ചിഴച്ചതും അഖില്‍ മാത്യുവിനു പണം കൈമാറിയതായി കള്ളക്കഥ ചമച്ചതും ഹരിദാസനെ കൊണ്ട് പിഎ ക്കെതിരെ പരാതി നല്‍കിച്ചതും നാലാം പ്രതി ബാസിത് ആണെന്ന് പ്രോസിക്യൂട്ടര്‍ മനു കല്ലംപള്ളി വാദത്തില്‍ വെളിപ്പെടുത്തി.