റംസിയുടെ മരണത്തിൽ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന്‌ പിന്നാലെ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും ആരിഫയേയും പൊലീസ് ചോദ്യം ചെയ്തു ; പത്ത് ലക്ഷം രൂപ കടമുള്ളതിനാൽ മറ്റൊരു വിവാഹത്തിന് ഹാരിഷിനെ അനുവദിക്കണമെന്ന് പറഞ്ഞതും ആരിഫ ; റംസിയെ നിർബന്ധിച്ച് അബോർഷൻ നടത്തിയതിന് പിന്നിൽ നടി ലക്ഷ്മി

റംസിയുടെ മരണത്തിൽ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന്‌ പിന്നാലെ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും ആരിഫയേയും പൊലീസ് ചോദ്യം ചെയ്തു ; പത്ത് ലക്ഷം രൂപ കടമുള്ളതിനാൽ മറ്റൊരു വിവാഹത്തിന് ഹാരിഷിനെ അനുവദിക്കണമെന്ന് പറഞ്ഞതും ആരിഫ ; റംസിയെ നിർബന്ധിച്ച് അബോർഷൻ നടത്തിയതിന് പിന്നിൽ നടി ലക്ഷ്മി

Spread the love

സ്വന്തം ലേഖകൻ

 

കൊല്ലം: കൊട്ടിയത്ത് 24കാരിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയൽ നടിയെയും വരന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തു. ഹാരിഷിന്റെ മാതാവ് ആരിഫയെയും ഇയാളുടെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയുമാണ് കേസിൽ പൊലീസ് ചോദ്യം ചെയ്തത്.

ഇവരുവരുടെയും ഫോൺ പൊലീസ് പരിശോധനയക്കായി കണ്ടെടുത്തിട്ടുണ്ട്. ഇരവിപുരം വാഴക്കുട്ടത്തിൽ ചിറവിള പുത്തൻ വീട്ടിൽ റംസി(24)യുടെ മരണത്തിന് കാരണക്കാരായവരിലെ പ്രധാനികളാണ് ആരിഫയും നടി ലക്ഷ്മി പ്രമോദും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാരിഷിന്റെ വിവാഹം കഴിഞ്ഞാലും ഹാരിഷിന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാമെന്നും വിവാഹത്തിനായി കുടുംബ സമേതം സഹകരിക്കാമെന്നും റംസിയോട് ആരിഫ പറഞ്ഞു. ഈ ഫോൺ സംഭാഷണം കൂടിയായപ്പോഴാണ് റംസി ഏറെ മാനസിക പ്രയാസത്തിലായത്.

കൂടാതെ ഹാരിഷിനെ സഹോദരനെ പോലെ കാണണമെന്നും ആരിഫ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇനി ആർക്കും ഒരു ശല്യവുമില്ലാതെ ഞാൻ പോകുവാണ് എന്ന് റംസി പറഞ്ഞത്. അതിനാൽ ആരിഫ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിയാണ്.

ഹാരിഷിൽ നിന്നും ഗർഭിണിയായ റംസിയെ നിർബന്ധിപ്പിച്ച് അബോർഷൻ നടത്തിയത് ലക്ഷ്മിയാണ്. ഇതിനായി ഷൂട്ടിങ് ലൊക്കേഷനിൽ മകളെ നോക്കാനായി കൊണ്ടു പോകുകയാണ് എന്ന് കള്ളംപറഞ്ഞാണ് റംസിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോയത്. പിന്നീട് ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചാണ് ഗർഭച്ഛിദ്രം നടത്തിയത്.

ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞ് റംസിയെ വീട്ടിൽ നിന്നും ഇറക്കി പലപ്പോഴും ഹാരിഷിനൊപ്പം കൂട്ടി വിടുകയായിരുന്നു ചെയ്തിരുന്നത്.

അതേസമയം ചോദ്യം ചെയ്യലിന് ശേഷം ഇവരോട് ഏതു നിമിഷവും പൊലീസ് വിളിച്ചാൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനം വിട്ട് പുറത്ത് പോകരുതെന്നും നിർദ്ദേശിച്ചു.

അറസ്റ്റിലായ ഹാരിഷിനെ കൊട്ടിയം പൊലീസ് പെൺകുട്ടിയും കുടുംബവും വാടകയ്ക്ക താമസിച്ച മൂന്നോളം സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ ഹാരിഷ് റംസിയെ നിർബന്ധിപ്പിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു. കൂടാതെ വാഗമണ്ണിലുൾപ്പെടെ നിരവധി ഹോട്ടലുകളിലും ഇയാൾ റംസിയെ കൊണ്ടു പോയി ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു.