Spread the love

കോട്ടയം :വിപണിയിൽ റബ്ബർ വില ഇടിക്കാൻ കമ്പനിഡീലർമാരു൦ ബ്രോക്കർമാരു൦ റബ്ബർ ബോർഡിലെ ചില ഉദ്യോഗസ്ഥരു൦ ചേർന്ന് ആസൂത്രിത നീക്കം നടത്തുന്നതായി കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു. കോട്ടയം, മലബാർ വിപണികൾ നിയന്ത്രിക്കുന്നവരാണ് ഇതിനുപിന്നിൽ.

video
play-sharp-fill

നോർത്ത്‌ഈസ്റ്റിൽ നിന്നു൦ പ്രാദേശീകവിപണിയിൽ നിന്നു൦ കുറഞ്ഞ വിലയ്ക്ക് സ൦ഭരിച്ചഷീറ്റുകൾ ഇവരുടെ കൈവശം വലിയ തോതിൽ ഉണ്ട് . ഇത് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് കൊള്ളലാഭ൦ ഉണ്ടാക്കാൻ വേണ്ടി വില വർദ്ധിച്ചപ്പോൾ വിപണിയിൽനിന്നു൦ ഷീറ്റ് വാങ്ങാതെ മാറി നിൽക്കുകയാണ്.

ഇതു മൂലമാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുറയാൻ കാരണം ഇതുമൂലം ഉയർന്ന തുകമുടക്കി മഴമറയിടണമോ എന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ ആഴ്ച്ച ഇരുനൂറ്റിഅറുപത്തിയജു രുപാ ഉണ്ടായിരുന്ന റബ്ബർ ഷീറ്റ് വില ഇന്ന് ഇരുനൂറ്റി നാൽപ്പതിയെട്ട് രൂപയായി കുറഞ്ഞൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപണിയിൽ കൃത്യമായ വിലയിടിവ് സൃഷ്ടിച്ചു റബ്ബർ മേഖലയെ തകർക്കാൻ റബ്ബർ ബോർഡ് ഒത്താശചെയ്യുന്നത് റബ്ബർ കർഷകരിൽ പ്രതിഷേധം ശക്തമാണ്