
വൈക്കം:
മറവൻതുരുത്ത് ലക്ഷ്യ സ്വയം സഹായ സംഘം രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും നാളെ 24-5-2006 മുൻ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. 20അംഗ പുരുഷ സ്വയം സഹായ സംഘം മാർക്കറ്റിൽ നിന്ന് നേരിട്ടെടുത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന വിഷമയമില്ലാത്ത കറിപ്പൊടികളുടെ വ്യവസായ പാർക്കിൻ്റെ സ്വിച്ച് ഓൺ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ. പി.കെ.ഹരികുമാർ നിർവഹിക്കും.
സംഘം പ്രസിഡൻ്റ് എ.ആർ. റെജിമോൻ അധ്യക്ഷത വഹിക്കും. ആദ്യ വിൽപന സംഘാംഗവും വ്യവസായിയുമായ വി.കെ.മുരളീധരൻഉൽപന്നം ജയഗോപിനാഥ് മണി മന്ദിരത്തിന് നൽകി നിർവഹിക്കും. സംഘാംഗം ജി.ജയഗോപാൽ , എസ്. അരുൺ എന്നിവരെ ആദരിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
കെ.കെ.ശശികുമാർ, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതിവിനയൻ , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി.ഹരിക്കുട്ടൻ, സുകന്യ സുകുമാരൻ, വാർഡ് മെമ്പർ പി.കെ. മല്ലിക ,മറവൻതുരുത്ത് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി. ജോൺ, പഞ്ചാബ് നാഷണൽ ബാങ്ക്
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജർ സ്വാതി, പ്രതാപചന്ദ്രൻ , രാജേന്ദ്രൻ ആലപ്പാട്ട്, മനോജ്കൂർക്കയിൽ, സംഘം സെക്രട്ടറി എം.ജി. ശ്രീകാന്ത്, ആർ.രതീഷ്, ബി.ഹരിദാസൻ തുടങ്ങിയവർ സംബന്ധിക്കും







