play-sharp-fill
ഹരിപ്പാട് നടക്കാനിറങ്ങിയ യുവാവിനെ  വീടിന് സമീപത്തെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

ഹരിപ്പാട് നടക്കാനിറങ്ങിയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

ഹരിപ്പാട് : രാവിലെ നടക്കാനിറങ്ങിയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര വാഴശ്ശേരിൽ പുതുവൽ വിശ്വംഭരന്റെ മകൻ സനിൽകുമാറിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണർന്നെണീറ്റ ഇയാൾ വീടിനു സൈഡിലുള്ള റോഡിലൂടെ നടന്നു പോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. പുറത്തേക്ക് പോയി ഏറെനേരമായിട്ടും സനിലിനെ കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ തിരക്കിച്ചെന്നപ്പോഴാണ് കായലിലേക്കു നീരൊഴുക്കുളള ചെറിയ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: രാധാമണി. ഭാര്യ: ലതിക. മക്കൾ: കാശിനാഥൻ, കീർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group