സ്ത്രീധനത്തിന്റെ പേരിൽ പീഡനം ; മദ്യപിച്ചെത്തി ഭർത്താവ് കൈ കൊണ്ടും കമ്പ് കൊണ്ടും മർദ്ദിച്ചു; ഭർത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചു; മകളുടെ മുന്നിൽ വെച്ചുപോലും ഭർത്താവിന്റെ ലൈംഗിക വൈകൃതം ; ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതി

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ യുവതി നേരിടുന്നത് കൊടിയ പീഡനം. ദൃശ്യങ്ങൾ പുറത്തുവിട്ട് വെഞ്ഞാറമ്മൂട് സ്വദേശിനിയായ യുവതി. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാൾ യുവതി പുറത്തു വിട്ടു.

വർഷങ്ങളായി ക്രൂരമർദനവും മാനസിക പീഡനവുമെന്ന് യുവതി പരാതിയിൽ പറയുന്നു. കൈ കൊണ്ടും കമ്പ് കൊണ്ടും മർദിച്ചു. ഭർത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചു. ഭർത്താവ് മദ്യപിച്ചെത്തി സ്ഥിരമായി മർദിക്കുന്നുവെന്നും യുവതി പരാതി ഉന്നയിക്കുന്നു.

ലൈംഗികമായി പീഡിപ്പിച്ചു. മകളുടെ മുന്നിൽ വെച്ചു ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചു. പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഭർത്താവിനെതിരെ കേസെടുത്തതല്ലാതെ രാഷ്ട്രീയ സ്വാധീനത്താൽ ഭർത്താവിന്റെ മാതാവിനെയും സഹോദരിയെയും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നില്ലെന്നും കേസ് ആട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group