play-sharp-fill
മാസവാടക 500 രൂപ, പിറവത്ത് അതിഥി തൊഴിലാളി താമസിക്കുന്നത് പട്ടിക്കൂട്ടില്‍ ; പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയ വീട്ടുടമയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍

മാസവാടക 500 രൂപ, പിറവത്ത് അതിഥി തൊഴിലാളി താമസിക്കുന്നത് പട്ടിക്കൂട്ടില്‍ ; പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയ വീട്ടുടമയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍

എറണാകുളം : പിറവത്ത് അതിഥി തൊഴിലാളി ശ്യാം സുന്ദർ മാസവാടക 500 രൂപ നല്‍കി താമസിക്കുന്നത് പട്ടിക്കൂട്ടില്‍.

ബംഗാള്‍ സ്വദേശിയായ ശ്യാം സുന്ദർ  പട്ടിക്കൂട്ടില്‍ താമസിക്കുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞതിനെ തുടർന്നാണ്  സംഭവം പുറത്തറിയുന്നത്.

നാട്ടിലെ പ്രമാണിയുടെ വീടിന് സമീപത്തെ പഴയ പട്ടിക്കൂട് തുറന്നുനോക്കിയപ്പോഴാണ് അവിടെ അതിഥി തൊഴിലാളി താമസിക്കുന്നതായി വ്യക്തമായത്. ഇരുമ്ബ് മറയുളള അതിന്‍റെ വാതില്‍ തുറന്നുനോക്കിയാല്‍ കാണാം ബംഗാള്‍ സ്വദേശി ശ്യാം സുന്ദര്‍ കിടക്കുന്ന സ്ഥലം. ശ്യാം സുന്ദര്‍ നാലു വര്‍ഷമായി കേരളത്തിലെത്തിയിട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറവത്തെത്തിയപ്പോള്‍ കയ്യില്‍ നയാപൈസയില്ല. ഒടുവില്‍ ഈ വീടിന്‍റെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് ആറുമണിക്കൂറുണ്ട് ശ്യാം സുന്ദറിന്‍റെ നാട്ടിലേക്ക്. സ്കൂളിന്‍റെ പടി കണ്ടിട്ടില്ല. പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥിത്തൊഴിലാളികള്‍ക്കടക്കം വാടകയ്ക്ക് നല്‍കിയിരിക്കുന്നു. അവർ നല്‍കുന്ന വാടകക്കാശ് നല്‍കാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയത്.

പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിനുളളില്‍ത്തന്നെയാണെന്ന് ശ്യാം സുന്ദര്‍ പറയുന്നു. പട്ടിക്ക് പുറം ലോകം കാണാൻ നാലുചുറ്റും ഗ്രില്ലുണ്ടായിരുന്നു. കാർഡ്ബോർഡുവെച്ച്‌ അത് മറച്ചാണ് മഴയേയും തണുപ്പിനേയും ചെറുക്കുന്നത്. പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും തന്‍റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപക്കും 3000 രൂപക്കുമൊക്കെ താമസിക്കുന്നുണ്ടെന്നുമാണ് വീട്ടുടമ പറയുന്നത്. കുറെ പേര്‍ വാടക നല്‍കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നും ഉടമയുടെ പ്രതികരണം.

സംഭവം വാർത്തയായതോടെ പൊലീസും നാട്ടുകാരും ഉള്‍പ്പെടെ സ്ഥലത്തെത്തി, നഗരസഭ അധികൃതരും സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മോശം സാഹചര്യത്തില്‍ പട്ടിക്കൂട് വാടകക്ക് നല്‍കിയ വീട്ടുടമയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുടമയെ പൊലീസ് വിളിപ്പിച്ചു.