വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്; വിഷുക്കണി ദർശനം നടത്തി സായൂജ്യം നേടിയത് ആയിരക്കണക്കിന് ഭക്തർ

Spread the love

ഗുരുവായൂർ: വിഷുവിനോടനുബന്ധിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്.

video
play-sharp-fill

പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി.

തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും ദര്‍ശനത്തിന് മുന്‍ഗണന നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group